
തിരുവനന്തപുരം: ലൗ ജിഹാദ് വിഷയത്തില്‍ ജോസ്.കെ.മാണിക്കെതിരെ നിലപാടുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലൗ ജിഹാദ് എന്നത് മതമൗലികവാദികളുടെ പ്രചരണമാണെന്നാണ് കാനം പറഞ്ഞത്. ഘടക കക്ഷികള്‍ പ്രകടന പത്രികയിലെ കാര്യങ്ങളാണ് പ്രചരിപ്പിക്കേണ്ടതെന്നും അല്ലാത്തവ ആ പാര്‍ട്ടിയുടെ മാത്രം അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് തിരഞ്ഞെടുപ്പ് വിഷയമല്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.