

തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ഒഴുകിയതിന് കാരണം സംഘടനാ ദൗര്‍ബല്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഓരാരുത്തരും ഓരോ ഇടത്ത് ഓരോ നിലപാടാണ് സ്വീകരിക്കുന്നതെന്നും മുതലാളിത്ത സമൂഹത്തില്‍ നമ്മളിലേക്ക് നുഴഞ്ഞു കയറുന്ന വിരുദ്ധ ആശയങ്ങളെ പ്രതിരോധിച്ചേ മതിയാകൂവെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. എസ്.എന്‍.ഡി.പിക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. എസ്.എന്‍.ഡി.പി ബി.ജെ.പിയുടെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ എം.വി.ഗോവിന്ദന്‍ ബി.ഡി.ജെ.എസ് വഴിയാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നതെന്നും വ്യക്തമാക്കി.



ന്യൂനപക്ഷ സംരക്ഷണമാണ് ഇടതുപക്ഷ അജണ്ട. ഇതിനെ പ്രീണനമെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടന്നു. ഇതേ പ്രചരണം കേരളത്തിലും നടന്നു. ആദ്യമായി കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നത് കോണ്‍ഗ്രസിന്റെ ചെലവിലാണ്. ഇതു തന്നെയാണ് തൃശൂരും നടന്നത്. ക്രൈസ്തവ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലെ കോണ്‍ഗ്രസ് വോട്ട് ബിജെപിക്ക് പോയെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. വര്‍ഗീയ ശക്തികള്‍ യുഡിഎഫിന്റെ സഖ്യകക്ഷിയായി. ഇതാണ് യുഡിഎഫിന്റെ വിജയത്തിന് കാരണം. ലീഗ് പ്രവര്‍ത്തകരെ നയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ ആശയമാണ്. ഇതു ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. ലീഗും കോണ്‍ഗ്രസും ജമാഅത്തെ ഇസ്ലാമിയോടൊപ്പം പ്രവര്‍ത്തിച്ചതാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്.


