

തിരുവനന്തപുരം: ശുചീകരണ ജോലിക്കിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്ക് വേണ്ടി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അനുമോദിച്ചു. ഫയര്‍ഫോഴ്‌സ്, കോര്‍പ്പറേഷന്‍, ഇറിഗേഷന്‍, പോലീസ്, റവന്യു, ആരോഗ്യ വകുപ്പുകളിലെ ജീവനക്കാരെയാണ് അനുമോദിച്ചത്. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം പ്രേംജി.സി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വിജയസേനന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





