
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കെ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കടന്ന് ഇടതുമുന്നണി. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കും വിധമാണ് സംസ്ഥാനത്ത് ഇടതുമുന്നണി മുന്നേറുന്നത്. വോട്ടണ്ണലിന്റെ ആദ്യഘട്ടത്തില്‍തന്നെ കേവല ഭൂരിപക്ഷമായ 70 കടക്കാന്‍ എല്‍.ഡി.എഫിന് സാധിച്ചിരുന്നു. എന്നാല്‍, വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍പ്പോലും 60 സീറ്റ് മറികടക്കാന്‍ യു.ഡി.എഫിന് സാധിച്ചില്ല.
അതേസമയം, നിലവില്‍ 3 സീറ്റുകളില്‍ എന്‍.ഡി.എ മുന്നിലാണ്. നേമം, തൃശൂര്‍, പാലക്കാട് സീറ്റുകളിലാണ് എന്‍.ഡി.എ ലീഡ് ചെയ്യുന്നത്. എന്‍.ഡി.എ ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന മഞ്ചേശ്വരം, ചാത്തന്നൂര്‍, കഴക്കൂട്ടം മണ്ഡലങ്ങളില്‍ മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്തും കഴക്കൂട്ടത്ത് മൂന്നാം സ്ഥാനത്തുമാണ് ബി.ജെ.പി. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കഴക്കൂട്ടത്ത് ലീഡ് ചെയ്യുന്നത്.