Breaking News

ചുവന്ന് തുടുത്ത് കേരളം; ചരിത്രം കുറിച്ച് പിണറായി

തിരുവനന്തപുരം: ചുവന്ന് തുടുത്ത് കേരളം, ചരിത്രം കുറിച്ച് പിണറായി വജയന്‍. നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം ഇങ്ങനെ ചുരുക്കി പറയാം. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിലും മിന്നുന്ന വിജയം സ്വന്തമാക്കി ഇടതുസര്‍ക്കാര്‍ തുടര്‍ഭണത്തിലേക്ക് നീങ്ങുന്നു. ഇ.എം.എസ്, ഇ.കെ.നായനാര്‍, വി.എസ്.അച്യുതാനന്ദന്‍, കെ.കരുണാകരന്‍ തുടങ്ങിയ തലയെടുപ്പുള്ള ജനനായകന്മാര്‍ക്ക് കഴിയാത്ത നേട്ടം സ്വന്തമാക്കാന്‍ പിണറായി വിജയന് സാധിച്ചു. ഈയവസരത്തില്‍ ഇനിയൊരു തിരിച്ചുവരവിനുള്ള സാധ്യത പൂര്‍ണ്ണമായും അടഞ്ഞിരിക്കുകയാണ് യു.ഡി.എഫിന് മുന്നില്‍.
കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍, ആലപ്പുഴ എന്നിങ്ങനെ ഏഴ് ജില്ലകളില്‍ വ്യക്തമായ ആധിപത്യമാണ് ഇടതുമുന്നണി നേടിയത്. കണ്ണൂരില്‍ പതിനൊന്ന് മണ്ഡലങ്ങളില്‍ പത്തും, കൊല്ലത്ത് പതിനൊന്ന് സീറ്റില്‍ പത്തും, തിരുവനന്തപുരത്ത് പതിനാലില്‍ പന്ത്രണ്ടും, ആലപ്പുഴയില്‍ ഒമ്പത് സീറ്റുകളില്‍ ഏഴും, പാലക്കാട് പന്ത്രണ്ടില്‍ ഒമ്പതും, തൃശൂരില്‍ പതിമൂന്ന് സീറ്റുകളില്‍ പന്ത്രണ്ടും നേടിയാണ് ഇടതുമുന്നണി തുടര്‍ഭരണത്തിലേക്ക് ചുവടുവച്ചത്.
എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രമാണ് യു.ഡി.എഫിന് പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. ഭക്ഷ്യകിറ്റും ക്ഷേമ പെന്‍ഷന്‍ വിതരണവും ഇടതുമുന്നണിക്ക് നേട്ടമായി. മുന്നണി സമവാക്യങ്ങളുടെ കൃത്യമായ കൂടിച്ചേരലുകളും സംസ്ഥാനത്ത് ഇടത് തരംഗത്തിന് വഴിയൊരുക്കി. വിവാദങ്ങളും അഴിമതി ആരോപണങ്ങളും പിണറായി വിജയന്‍ എന്ന ക്യാപ്ടനിലൂടെ ഇടതുമുന്നണി മറികടക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി കേരളം കണ്ടത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *