Breaking News

ആറ്റിങ്ങലില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആറ്റിങ്ങല്‍ ലോകസഭാ മണ്ഡലത്തിലെ അഞ്ചുതെങ്ങില്‍ ആണ് ചുവരെഴുത്ത്
ആദ്യമായി ആരംഭിച്ചത്. സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതാനുള്ള സ്ഥലം ഒഴിച്ചിട്ട് ചിഹ്നവും മറ്റും എഴുതിക്കൊണ്ടാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചു പിടിക്കുമെന്ന വാശിയോടെയാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്നേ ചുവരെഴുത്തു തുടങ്ങിയത്. സി.പി.ഐ(എം) ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീണ്‍ ചന്ദ്രയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന കാര്യത്തില്‍ സി.പി.ഐ(എം) ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും നിലവിലെ എം.എല്‍.എയും ജില്ലാ പ്രസിഡന്റുമായ അഡ്വ.വി.ജോയിയുടെ പേരാണ് ഉയര്‍ന്നുവരുന്നത്.

പൊതുവെ ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ള ആറ്റിങ്ങല്‍ മണ്ഡലം കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.സമ്പത്തിനെ പരാജയപ്പെടുത്തി പിടിച്ചെടുക്കുകയായിരുന്നു. ഇത്തവണയും ആറ്റിങ്ങലില്‍ യു.ഡി.എഫിന് വേണ്ടി അടൂര്‍ പ്രകാശ് തന്നെയാവും കളത്തിലിറങ്ങുക. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ രംഗത്തിറങ്ങുമെന്നാണ് സൂചന. അതുകൊണ്ടുതന്നെ ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ അഡ്വ.വി.ജോയിയെ രംഗത്തിറക്കാനാണ് സാധ്യതയെന്ന് ഇടതുകേന്ദ്രങ്ങള്‍ തന്നെ സൂചന നല്‍കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *