Breaking News

കേരള സര്‍വ്വകലാശാല യൂണിയന്‍ യുവജനോത്സവം തലസ്ഥാനത്ത്; സംഘാടകസമിതി രൂപീകരണയോഗം നടന്നു

തിരുവനന്തപുരം: യുവത്വത്തിന്റെ സര്‍ഗ്ഗാത്മക വിസ്മയങ്ങള്‍ ഏറ്റുവാങ്ങാന്‍ തലസ്ഥാന നഗരി ഒരിക്കല്‍ കൂടി തയാറെടുക്കുന്നു. 2023-24 അദ്ധ്യായന വര്‍ഷത്തെ കേരള സര്‍വ്വകലാശാല യൂണിയന്‍ യുവജനോത്സവത്തിന് ഒരിക്കല്‍ക്കൂടി വേദിയാവുകയാണ് തിരുവനന്തപുരം. കലയ്ക്കും സാഹിത്യത്തിനുമൊപ്പം വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളോടുള്ള യുവതയുടെ സര്‍ഗാത്മക പ്രതികരണങ്ങള്‍ക്കും വേദിയാകുന്ന കേരള സര്‍വകലാശാല യുവജനോത്സവം 2024 മാര്‍ച്ച് 07.മുതല്‍ 11 വരെ നടക്കും. യുവജനോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടിയുള്ള സംഘാടക സമിതി രൂപീകരണയോഗം ഫെബ്രുവരി 16 ഉച്ചക്ക് 02 മണിക്ക് കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ്സിലുള്ള എംപ്ലോയീസ് യൂണിയന്‍ ഹാളില്‍ ചേര്‍ന്നു. സംഘാടക സമിതി യോഗം അഡ്വ.വി ജോയി എംഎല്‍എ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കലാ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *