Breaking News

എല്‍.ഡി.എഫ് അവനവഞ്ചേരി മേഖല കണ്‍വെന്‍ഷന്‍

ആറ്റിങ്ങല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.വി.ജോയിയെ വിജയിപ്പിക്കുന്നതിനായി സംഘടിപ്പിച്ച അവനവഞ്ചേരി മേഖല കണ്‍വെന്‍ഷന്‍ മുന്‍ എംഎല്‍എയും എല്‍.ഡി.എഫ് ആറ്റിങ്ങല്‍ മണ്ഡലം കണ്‍വീനറുമായ അഡ്വ.ബി.സത്യന്‍ ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.വി.ജോയിയെ വിജയിപ്പിക്കുന്നതിനായി എല്‍.ഡി.എഫ് അവനവഞ്ചേരി മേഖല സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ മുന്‍ എംഎല്‍എയും എല്‍.ഡി.എഫ് ആറ്റിങ്ങല്‍ മണ്ഡലം കണ്‍വീനറുമായ അഡ്വ.ബി സത്യന്‍ ഉദ്ഘാടനം ചെയ്തു. അവനവഞ്ചേരി രാജു അധ്യക്ഷത വഹിച്ച പരിപാടിയില്‍ അവനവഞ്ചേരി മേഖല കണ്‍വീനര്‍ സി.ചന്ദ്രബോസ് സ്വാഗതം പറഞ്ഞു. സി.പി.ഐ(എം) ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ എം.പ്രദീപ്, ആര്‍.എസ്.അനൂപ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി, സി.പി.ഐ നേതാവ് നസീര്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വെന്‍ഷനില്‍ അഡ്വ.വി.ജോയിയെ വിജയിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റിക്കും രൂപം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *