Breaking News

എല്‍.ഡി.എഫ് വാഹന പ്രചരണ ജാഥ കാപ്പിലില്‍നിന്ന് ആരംഭിച്ചു

വാഹന പ്രചരണ ജാഥയില്‍ അഡ്വ.വി.ജോയി സംസാരിക്കുന്നു

വര്‍ക്കല: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എല്‍.ഡി.എഫ് വാഹന പ്രചരണ ജാഥ കാപ്പിലില്‍നിന്ന് ആരംഭിച്ചു. സി.പി.ഐ(എം) ജില്ല സെക്രട്ടറിയേറ്റ് അംഗം സഖാവ് ബി.പി.മുരളി വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ കാപ്പില്‍ ജംഗ്ഷനില്‍നിന്ന് ആരംഭിച്ച വാഹനപ്രചരണ ജാഥ വര്‍ക്കല മണ്ഡലത്തിലാകെ പര്യടനം പൂര്‍ത്തിയാക്കി ഏപ്രില്‍ 1ന് 7 മണിക്ക് പന്തുകളത്ത് സമാപിക്കും.
‘ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അഭിപ്രായ സര്‍വേകളും ഇത് ശരിവയ്ക്കുന്നു. ആയിരം കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ 5 വര്‍ഷം വര്‍ക്കല മണ്ഡലത്തില്‍ നടത്തിയത്. വര്‍ക്കല നിയമസഭ മണ്ഡലം രൂപീകൃതമായതിന് ശേഷം ഇത്രയധികം വികസനം ഒരു സര്‍ക്കാരിന്റെ കാലത്തും ഉണ്ടായിട്ടില്ല. ഇതില്‍ 60 ശതമാനം വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ബാക്കി 40 ശതമാനം പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയോ പ്രാരംഭ ഘട്ടത്തിലോ ആണ്. കോണ്‍ഗ്രസ് പാര്‍ട്ടി മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന പാര്‍ട്ടിയായി മാറിക്കഴിഞ്ഞു. നാട്ടില്‍ മതസൗഹാര്‍ദ്ദം നിലനില്‍ക്കണമെങ്കില്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വരേണ്ടതുണ്ട്’-അഡ്വ.വി.ജോയി പറഞ്ഞു.
സി.പി.ഐ(എം) ഏരിയ സെക്രട്ടറി രാജീവ്.എസ്, ജില്ലാ കമ്മിറ്റിയംഗം ഷാജഹാന്‍, ഇടവ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രസന്നന്‍, ഇടവ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *