
വര്‍ക്കല: വര്‍ക്കല എം.എല്‍.എയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ അഡ്വ.വി.ജോയിക്കെതിരെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബി.ആര്‍.എം.ഷെഫീര്‍. തന്റെ വീടാണെന്ന രീതിയില്‍ മറ്റൊരാളിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ചിത്രം ഉപയോഗിച്ച് തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്ന് ബി.ആര്‍.എം.ഷെഫീര്‍ ആരോപിച്ചു.
‘എന്റെ ഭാര്യയുടെ വീടിലേക്ക് പോകുന്ന വഴിയില്‍ വക്കീലെന്ന നിലയില്‍ എനിക്ക് കേസ് കിട്ടാന്‍ വേണ്ടി ഒരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ആ ബോര്‍ഡിന്റെ പുറകിലുള്ള മറ്റൊരാളിന്റെ ഉടമസ്ഥതയിലുള്ള വീടാണ് എന്റെ വീടെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. സി.പി.എമ്മിന്റെ ഒരു സാധാരണ സൈബര്‍ പോരാളിയാണെങ്കില്‍ സാരമില്ലായിരുന്നു. ഒരു എം.എല്‍.എ സ്ഥാനത്തിരിക്കുന്ന വ്യക്തി ഈ രീതിയില്‍ വ്യാജപ്രചരണം നടത്തുന്നത് അംഗീകരിക്കാനാവില്ല’-അദ്ദേഹം വിശദമാക്കി.
വ്യാജ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രേഖാമൂലം പരാതി നല്‍കുകയും അഡ്വ.വി.ജോയിക്ക് വക്കീല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാജ ആരോപണം മാത്രമല്ല, യു.ഡി.എഫ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് സാമൂഹ്യവിരുദ്ധരുടെ സഹായത്തോടെ നശിപ്പിച്ചതിന് പിന്നിലും എല്‍.ഡി.എഫ് ആണെന്ന് പറയാതെ പറഞ്ഞതും ശ്രദ്ധേയമാണ്.