
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിയുന്നു. ആഴക്കടല്‍ മല്‍സ്യബന്ധനക്കരാര്‍ സര്‍ക്കാരിന്റെ അറിവോടെയെന്ന് കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍(കെ.എസ്.ഐ.എന്‍.സി). സര്‍ക്കാരും ഇ.എം.സി.സിയും തമ്മിലുള്ള അസെന്‍ഡ് ധാരണാപത്രമനുസരിച്ചാണു കരാര്‍ ഒപ്പിട്ടത്.
മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയാണ് ഇ.എം.സി.സിയുമായുള്ള ചര്‍ച്ചകളെല്ലാം നടന്നതെന്ന് വ്യക്തമാക്കുന്ന വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ പ്രമുഖ വാര്‍ത്ത ചാനല്‍ പറത്തുവിട്ടു. കരാര്‍ മുഖ്യമന്ത്രിയുടെ ഓഫിസും അറിഞ്ഞെന്നതിനു തെളിവായി വാട്‌സാപ് ചാറ്റുകളും പുറത്തായി. കരാറില്‍ സിംഗപ്പൂര്‍ പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കിയിട്ടുണ്ട്.
ഇതോടെ, കെ.എസ്.ഐ.എന്‍.സിയെയും എം.ഡി എന്‍.പ്രശാന്തിനെയും പഴിചാരി സ്വന്തം തടി രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി നേരിടുകയാണ് സര്‍ക്കാര്‍. ഫിഷറീസ് സെക്രട്ടറിയുടെ അറിവോടെയാണ് കരാര്‍ ഒപ്പിട്ടതെന്നതിനും തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ഡിസംബര്‍ മുതല്‍ ധാരണാപത്രം ഒപ്പിടുന്ന ഫെബ്രുവരി രണ്ടു വരെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ഓഫിസിന് അറിയാമായിരുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്‌കര്‍, അഡീ. ചീഫ് സെക്രട്ടറി ടി.കെ. ജോസ് തുടങ്ങിയവരെ വിവരം അറിയിച്ചിരുന്നുവെന്നും കെ.എസ്.ഐ.എന്‍.സി അറിയിച്ചു.