
ശിവഗിരി : 89-ാമത് ശിവഗിരി തീർഥാടനത്തിന്റെ ഗൾഫ് മേഖലയിലെ ആദ്യ വിളംബര സമ്മേളനം വെള്ളിയാഴ്ച കുവൈത്തിൽ നടക്കും. സാരഥി കുവൈറ്റിന്റെ നേതൃത്വത്തിൽ രാവിലെ 11-ന് നടക്കുന്ന സമ്മേളനം സാരഥി കുവൈറ്റിന്റെ പ്രസിഡന്റ് സജീവ് നാരായണൻ ഉദ്ഘാടനം ചെയ്യും.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ വിളംബര സന്ദേശം നൽകും. ശ്രീനാരായണ ധർമവും തീർഥാടന ലക്ഷ്യവും ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് സമ്മേളനം.