Breaking News

രാജ്യാന്തര ഹ്രസ്വചലച്ചിത്രമേളയ്ക്കു തുടക്കമായി

ഉദ്‌ഘാടനച്ചടങ്ങ് ഒഴിവാക്കി ആരംഭിച്ച പതിമൂന്നാമത് ഇന്റർനാഷണൽ ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്രമേളയുടെ ഉദ്‌ഘാടന ചിത്രം കാണാൻ ഏരീസ് പ്ലസ് തിേയറ്ററിൽ എത്തിയവർ

തിരുവനന്തപുരം : പ്രതിസന്ധിയുടെ കാലത്തെ അതിജീവനക്കാഴ്ച കളുമായി പതിമൂന്നാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിനു തുടക്കമായി. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനും മറ്റു സൈനിക ഉദ്യോഗസ്ഥരോടുമുള്ള ആദരസൂചകമായി ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി.

രാവിലെ 9.30 മുതൽ മേളയുടെ ഭാഗമായുള്ള ചലച്ചിത്ര പ്രദർശനങ്ങൾ ആരംഭിച്ചു. സാറാ എൽ. ആബേദ് സംവിധാനം ചെയ്ത ‘ഐൻട് നോ ടൈം ഫോർ വിമെൻ’ എന്ന കനേഡിയൻ ഹ്രസ്വ ഡോക്യുമെന്ററിയായിരുന്നു ഉദ്ഘാടന ചിത്രം. ആദ്യ ദിനത്തിൽ 32 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഏകാന്ത വാസവും അതിജീവനവും എന്ന വിഭാഗത്തിലെ അഞ്ചു ചിത്രങ്ങൾ ഉൾപ്പെടെ മേളയിൽ വെള്ളിയാഴ്ച 64 ചിത്രങ്ങൾ പ്രദർശി പ്പിക്കും. പിറന്ന നാട്ടിൽ മണ്ണിനും അതിജീവനത്തിനും വേണ്ടി പൊരുതി യ ഒരുകൂട്ടം വനിതകളുടെ ജീവിതം പ്രമേയമാക്കിയ മണ്ണ്, രണ്ട് പുരോഹി തന്മാർ ഒരുക്കിയ ഡേവിഡ് ആൻഡ്‌ ഗോലിയാത്ത് ഉൾപ്പെടെയുള്ള ചിത്ര ങ്ങളാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

മത്സരവിഭാഗത്തിൽ 24 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ആരോടെങ്കിലും മിണ്ടണ്ടേ, ഐസ് ഓൺ ദെയർ ഫിംഗർടിപ്‌സ്, ബേൺ, പിറ, സിൻസ് ഫോർ എവർ, റിച്വൽ, ലൈറ്റ്, ഹോട്ടൽ രംഗീർ എന്നീ മലയാള ചിത്രങ്ങൾ ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡിന് അർഹനായ രഞ്ചൻ പാലിയ ത്തിന്റെ ഫോർ എവർ യംഗ്, വസുധാ ജോഷിക്കൊപ്പം ഒരുക്കിയ വോയിസസ് ഫ്രം ബാലിയ പാൽ എന്നീ ചിത്രങ്ങളുടെ പ്രദർശനവും വെള്ളിയാഴ്ച നടക്കും.

ഏകാന്തവാസവും അതിജീവനവും: പാക്കേജ് അടൂർ ഉദ്ഘാടനം ചെയ്യും

മേളയിലെ ‘ഏകാന്തവാസവും അതിജീവനവും’ എന്ന വിഭാഗത്തിലെ ചിത്രങ്ങളുടെ പ്രദർശനോദ്ഘാടനവും തിരക്കഥാകൃത്തുക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിക്കും. വെള്ളിയാഴ്ച ആറിന് ഏരീസ് പ്ളക്‌സ് ഓഡി വണ്ണിലാണ് ചലച്ചിത്ര അക്കാദമി നടത്തിയ ഹ്രസ്വചിത്ര തിരക്കഥരചനാ മത്സരത്തി ലെ തിരക്കഥകളുടെ ദൃശ്യാവിഷ്‌കാരങ്ങൾ പ്രദർശിപ്പിക്കുന്നത്. ശനിയാഴ്ചയാണ് വിഭാഗത്തിലെ മറ്റു സിനിമകളുടെ പ്രദർശനം. തിരഞ്ഞെടുക്കപ്പെട്ട തിരക്കഥകളെ ആസ്പദമാക്കി ഹ്രസ്വചിത്രങ്ങൾ നിർമിക്കുന്നതിന് ചലച്ചിത്ര അക്കാദമി സംവിധായകർക്ക് 50,000 രൂപ വീതം നൽകിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *