

കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. ഇന്ന് രാവിലെ ഒന്‍പതരയോടായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാര്‍ധക്യസഹജവുമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2000 മുതല്‍ 2011 വരെ തുടര്‍ച്ചയായി ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു ബുദ്ധബേബ് ഭട്ടാചാര്യ. 2015ല്‍ അദ്ദേഹം സി.പി.എം പി.ബി, കേന്ദ്ര കമ്മിറ്റി പദവികള്‍ ഒഴിഞ്ഞു. ബുദ്ധദേബ് ഭട്ടാചാര്യ ജ്യോതി ബസു സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രി പദവിയും ഉപമുഖ്യമന്ത്രി പദവിയും വഹിച്ചിരുന്നു.


1966ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന ബുദ്ധബേബ് ഭട്ടാചാര്യ 1972ല്‍ സി.പി.ഐ.എമ്മിന്റെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1982-ല്‍ സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമായി. 1977 മുതല്‍ 1982 വരെ കാശിപൂര്‍-ബെല്‍ഗാച്ചിയ മണ്ഡലത്തില്‍നിന്ന് എം.എല്‍.എയായി. 1982ല്‍ കോസിപൂര്‍ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1987-ല്‍ ജാദവ്പൂര്‍ മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ച അദ്ദേഹം 2011 വരെ അവിടെനിന്ന് എം.എല്‍.എയായി. ബംഗാള്‍ മുഖ്യമന്ത്രിയായിരിക്കെ ബാലിഗഞ്ചിലെ രണ്ട് മുറി ഫ്‌ളാറ്റിലായിരുന്നു ബുദ്ധദേബിന്റെ താമസം.


അധികാരം ഏറ്റെടുത്ത ബുദ്ധദേവ് വ്യവസായങ്ങളോടുള്ള പാര്‍ട്ടി നയം മാറ്റി ബംഗാളില്‍ വികസനം കൊണ്ടുവരാനാണ് ശ്രമിച്ചത്. സ്വകാര്യകമ്പനികളിലൂടെ സംസ്ഥാനത്ത് നിക്ഷേപം എത്തിച്ച് വികസനമുരടിപ്പും തൊഴിലില്ലായ്മയും മാറ്റുക എന്ന ലക്ഷ്യം ബുദ്ധദേബ് ആവര്‍ത്തിച്ചു. ഭരണത്തിന്റെ ആദ്യ അഞ്ച് വര്‍ഷങ്ങള്‍ ഐടി രംഗത്തെയടക്കം മുന്നേറ്റം ബുദ്ധദേവിനും സര്‍ക്കാരിനും കൈയ്യടി നേടികൊടുത്തു. 2006ല്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ മടങ്ങിയെത്തിയെങ്കിലും ബുദ്ധദേബിനെ കാത്തിരുന്നത് വലിയ പ്രതിസന്ധിയായിരുന്നു. 2007ല്‍ നന്ദിഗ്രാമില്‍ നടന്ന വെടിവയ്പ് പശ്ചിമ ബംഗാളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതനത്തിനിന് തന്നെ കാരണമായി.
