

ആറ്റിങ്ങൽ: കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന ഓണം വിപണനമേള ആറ്റിങ്ങൽ നഗരസഭ അങ്കണത്തിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ നജാം അധ്യക്ഷനായി. സിഡിഎസ് ചെയർപേഴ്സൺ എ റീജ ആദ്യ വില്പന നിർവഹിച്ചു. ജെഎൽജി ഗ്രൂപ്പുകൾ ഉൽപ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികൾ, ജൈവിക പ്ലാൻ്റ് നഴ്‌സറികൾ ഉൽപ്പാദിപ്പിക്കുന്ന പലതരത്തിലുള്ള തൈകൾ, സൗന്ദര്യവർധക വസ്തുക്കൾ, തുണിത്തരങ്ങൾ, നാടൻ പലഹാരങ്ങൾ, വിവിധയിനം അച്ചാറുകൾ, വിവിധതരം ചിപ്‌സുകൾ, സ്‌ക്വാഷുകൾ, കൊണ്ടാട്ടങ്ങൾ, സ്‌നാക്‌സുകൾ, കറി മസാല പൗഡറുകൾ, കരകൗശല വസ്‌തുക്കൾ തുടങ്ങിയവയുടെ സ്റ്റാളുകൾ വിപണനമേളയിൽ ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യമേള, പായസമേള തുടങ്ങിയവ കൂടാതെ വൈകുന്നേരങ്ങളിൽ വിവിധതരം ലൈവ് ഭക്ഷ്യമേളയും വിപണനമേളയിൽ തയ്യാറാക്കിയിട്ടുണ്ട്. നഗരസഭ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ എസ് ഷീജ, രമ്യ സുധീർ, അവനവഞ്ചേരി രാജു, എസ് ഗിരിജ, കുടുംബശ്രീ ജില്ലാ മിഷൻ ഡിപിഎം നവജിത്ത്, കുടുംബശ്രീ വൈസ് പേഴ്സൺ ഷീജ സുനിൽ, അക്കൗണ്ടന്റ് സിറ്റി മിഷൻ മാനേജർ സിമിന, എംഇസി മീന, മെമ്പർ സെക്രട്ടറി മുഹമ്മദ് റാഫി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആഗസ്റ്റ് 26 ന് ആരംഭിച്ച വിപണനമേള സെപ്റ്റംബർ 4 വരെ ഉണ്ടാകും


