
രാത്രിയിൽ കക്കൂസ് മാലിന്യം ഒഴുക്കുന്ന വാഹനങ്ങൾ നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. നമ്പർ പ്ലേറ്റുകൾ ക്യാമറയിൽ പതിയാതിരി ക്കാനായി പ്രത്യേക ലൈറ്റ്
ആറ്റിങ്ങൽ: ഗ്രാമപ്രദേശങ്ങളിൽ രാത്രിയായാൽ കക്കൂസ് മാലിന്യം ഒഴുക്കുന്ന സ്വകാര്യ വാഹനങ്ങൾ നാട്ടുകാരെ ഭീതിയിലാഴ്ത്തു കയാണ്. വാഹനങ്ങൾ നമ്പർ പ്ലേറ്റുകൾ ക്യാമറയിൽ പതിയാതിരി ക്കാനായി പ്രത്യേക ലൈറ്റ് ഘടിപ്പിക്കുന്നതായും നാട്ടുകാർ ആരോപിച്ചു. ദുര്ഗന്ധവും രോഗവ്യാപന ഭീതിയും നാട്ടുകാരുടെ ആശങ്ക വർധിപ്പിക്കുന്നു.
രാത്രികാലങ്ങളിൽ പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളിലു മെത്തി കക്കൂസ് മാലിന്യം ഒഴുക്കുന്ന വാഹനങ്ങളുടെ അനധികൃത പ്രവണതക്കെതിരെ നാട്ടുകാർ വീണ്ടും ശക്തമായ പ്രതിഷേധവു മായി രംഗത്ത് . മാലിന്യമൊഴുക്കുന്ന വാഹനങ്ങളെ തിരിച്ചറിയു ന്നത് വലിയ വെല്ലുവിളിയായി മാറുന്നു. കാരണം, നമ്പർ പ്ലേറ്റുകൾ ക്യാമറയിൽ പതിയാതിരിക്കാനായി പ്രത്യേക ലൈറ്റുകൾ സ്ഥാപിക്കുന്ന രീതി ഇത്തരം സംഘം സ്വീകരിച്ചിരിക്കുകയാണ്.
പ്രദേശവാസികൾ പറയുന്നതനുസരിച്ച് രാത്രി 11 മണിക്ക് ശേഷ മാണ് വാഹനങ്ങൾ സജീവമാകുന്നത്. വളരെ തിളങ്ങുന്ന വെളിച്ചം നമ്പർ പ്ലേറ്റിനരികിൽ ഘടിപ്പിച്ചതിനാൽ CCTV ക്യാമറകളിലോ മൊബൈൽ ഫോണിലോ ചിത്രങ്ങൾ പകർത്തുമ്പോൾ നമ്പർ വായിക്കാനാവാതെ പോകുന്നു.

പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണി
കക്കൂസ് മാലിന്യങ്ങൾ നേരിട്ട് ജലസ്രോതസ്സുകളിലോ പൊതു സ്ഥലങ്ങളിലോ ഒഴുക്കുന്നത് കുടിവെള്ള മലിനീകരണത്തിനും രോഗ വ്യാപനത്തിനും കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഇതിനകം തന്നെ ചില പ്രദേശങ്ങളിൽ ദുർഗന്ധവും ആരോഗ്യപ്രശ്നങ്ങളും ഉയർന്നുവരുന്നുണ്ട്.
നാട്ടുകാരുടെ പ്രതികരണം
ആറ്റിങ്ങൽ കരിച്ചിയിൽ പൊതുജനങ്ങൾ ഉപയോഗിക്കുന്ന തോട്ടിൽ ഒഴുക്കാനായി കൊണ്ടുവന്ന കക്കൂസ് മാലിന്യം പ്രദേശവാസികളെ കണ്ടപ്പോൾ വാഹനം അതിവേഗത്തിൽ അയിലം ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു , നാട്ടുകാർ പിന്തുടർന്ന് വാഹനത്തി ന്റെ ഫോട്ടോയും വിഡീയോയും പകർത്തുകയും , പോലീസിൽ പരാതി നൽകുന്നതിനായി പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോഴാണ് നമ്പർ പ്ലേറ്റിന് സമീപം ഘടിപ്പിച്ചിരിക്കുന്ന ചെറിയ ലൈറ്റ് വാഹനത്തിന്റെ നമ്പർ കാണാൻ കഴിയാത്ത തരത്തിൽ വലിയ പ്രകാശമായി മാത്രമേ cctv ക്യാമറയിൽ കാണാൻ കഴിയുന്നുള്ളു .
“രാത്രിയിൽ റോഡുകൾ ശൂന്യമാകുന്ന സമയമാണ് അവർ തിരഞ്ഞെടുത്തിരിക്കുന്നത്. വീഡിയോ പകർത്താൻ ശ്രമിച്ചാലും നമ്പർ തെളിഞ്ഞുകിട്ടാറില്ല.– നാട്ടുകാർ പറഞ്ഞു.

അധികാരികളുടെ ഇടപെടൽ ആവശ്യമാണ്
വാഹനങ്ങളിൽ അധിക ലൈറ്റുകൾ സ്ഥാപിക്കുന്നത് തന്നെ നിയമവിരുദ്ധമാണെന്ന് നിയമ വിദഗ്ധർ പറയുന്നു. ട്രാഫിക് പോലീസ്, ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, പഞ്ചായത്ത് അധികൃതർ എന്നിവർ ചേർന്നുള്ള പ്രത്യേക പരിശോധനകളും രാത്രികാല റെയ്ഡുകളും നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പൊതുജനാരോഗ്യവും പരിസ്ഥിതിയും താറുമാറാക്കുന്ന ഇത്തരം അനധികൃത പ്രവണതകൾ ഉടൻ തടയുന്നതിനുള്ള നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. “പൊതുജനാരോഗ്യ പ്രശ്നങ്ങൾ വലുതാകുന്നതിന് മുൻപ് കർശന നടപടിയെടുക്കണം” – പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.
