Breaking News

കടകത്തിൽ ആൽമരം വീണ് വീടുകൾക്കും വൈദ്യുതി ലൈനും കേട്

ചിറയിൻകീഴ് ∙ കടകം കരിങ്കണ്ടത്തോപ്പിൽ കൂറ്റൻ ആൽമരം ശിഖരങ്ങളായി അടർന്നു വീണ് സമീപത്തെ വീടുകൾക്കും വൈദ്യുതി ലൈനും കേടുപാടുകൾ സംഭവിച്ചു. കരീം എന്നയാളുടെ ഉടമസ്ഥതയിലുള്ള മരമാണ് മഞ്ജുവിന്റെ പുതുവൽ വീട്ടിലേക്ക് ഇന്നലെ അർധരാത്രിയോടെ പതിച്ചത്.

രാവിലെ വിവരം ലഭിച്ച ആറ്റിങ്ങൽ ഫയർ ആൻഡ് റസ്ക്യൂ സേന സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി. തുടർന്ന് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *