

വര്‍ക്കല: ഇടവയിലെ കുടുംബശ്രീ ഓഫീസ് സംവിധാനം ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടി. ഓഫീസ് സംവിധാനത്തിലെ കൃത്യത, ശുചിത്വം, പരിപാലനം, പ്രവര്‍ത്തന ക്രമം, സമയനിഷ്ഠ, മികച്ച അക്കൗണ്ടിംഗ് സംവിധാനം, അംഗങ്ങളെ ജാഗരൂകരാക്കല്‍ തുടങ്ങിയവ പരിഗണിച്ചാണ് ഐ.എസ്.ഒ അംഗീകാരം നേടിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നിര്‍ദ്ദേശാനുസരണം കൃത്യമായും കാര്യക്ഷമമായും നടപ്പിലാക്കിയതും പരിശീലനങ്ങള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയതും ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കിയതും സര്‍ട്ടിഫിക്കേഷന് പരിഗണിച്ചിരുന്നു.


കഴിഞ്ഞ ദിവസം കുടുംബശ്രീ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ വിഭാഗം ഓഡിറ്റ് ഓഫീസര്‍ അനുരാജ്, കൈമാറിയ ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സമ്മാനിച്ചു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സന്ധ്യ.സി.എസ്, വൈസ് ചെയര്‍പേഴ്‌സണ്‍ കദളി.ഐ.എസ്, മെമ്പര്‍ സെക്രട്ടറി ജയശ്രീ, സി.ഡി.എസ് അക്കൗണ്ടന്റ് ശാലി ശരത്, കോസ്റ്റല്‍ ആര്‍.പി.സജിത.യു, മറ്റ് സി.ഡി.എസ് അംഗങ്ങള്‍, ആര്‍.പിമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിന് വേണ്ടി പരിശ്രമിച്ച എല്ലാ കുടുംബശ്രീ പ്രവര്‍ത്തകരെയും ആര്‍.പിമാരെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലിക് അഭിനന്ദിച്ചു.
