Breaking News

കുടുംബശ്രീ പ്രവര്‍ത്തകര്‍ അച്ചടക്കമുള്ള കുട്ടികളായി തിരികെ സ്‌കൂളിലെത്തി

ആറ്റിങ്ങല്‍: നഗരസഭ കുടുംബശ്രീയും ജില്ലാമിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘തിരികെ സ്‌കൂളിലേക്ക്’എന്ന പരിപാടി ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. നഗരത്തിലെ ആകെ 303 അയല്‍ക്കൂട്ടങ്ങളിലെയും 445 ഓളം അംഗങ്ങളാണ് പഠനത്തിനായി ക്ലാസ് മുറികളിലെത്തിയത്. കഴിഞ്ഞ ആഴ്ച്ച നടന്ന ദ്വദിന പരിശീലനത്തില്‍ പങ്കെടുത്ത ആര്‍.പി മാരാണ് 6 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിക്ക് നേതൃത്വം വഹിക്കുന്നത്. ഒക്ടോബര്‍ 1, 8 തീയതികളില്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും, 14, 15 തീയതികളില്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും, 22, 28 തീയതികളില്‍ ആലംകോട് എല്‍പി സ്‌കൂളിലുമായാണ് പരിശീലനം പൂര്‍ത്തിയാവുന്നത്.

കാല്‍ നൂറ്റാണ്ട് പിന്നിട്ട കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്ന വിഷയങ്ങള്‍ പഠനത്തിന് വിധേയമാവും രാവിലെ 9.30 ന് സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച അസംബ്ലിക്ക് ശേഷം പഠന പുസ്തകവുമായി പ്രവര്‍ത്തകര്‍ ക്ലാസ് മുറികളിലേക്ക് പ്രവേശിച്ചു. വൈകുന്നേരം 4 മണി വരെ നീളുന്ന പരിശീലനത്തിന് ബാഗും, കുടയും, ഉച്ചഭക്ഷണവുമായി അച്ചടക്കമുള്ള കുട്ടികളെ പോലെയാണ് ഓരോ അംഗങ്ങളും ‘തിരികെ സ്‌കൂളിലേക്ക്’ എത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *