

ശിവഗിരി: നവരാത്രിയോടനുബന്ധിച്ച് ശാരദാദേവിയുടെ സന്നിധിയില്‍ കലാപരിപാടികള്‍ അര്‍ച്ചനയായി നടത്തുവാനുള്ള രജിസ്‌ട്രേഷന്‍ തുടരുന്നു. ശാസ്ത്രീയ സംഗീതം, ഗാനമേള, നൃത്തനൃത്യങ്ങള്‍, കഥാപ്രസംഗം, ഓട്ടന്‍തുള്ളല്‍, പാഠകം, കഥകളി തുടങ്ങിയ കലാപരിപാടികള്‍ 9 ദിവസവും അവതരിപ്പിക്കാവുന്നതാണ്. ഒക്ടോബര്‍ 15 മുതല്‍ 24 വരെയാണ് നവരാത്രിദിനങ്ങള്‍. കലാപരിപാടികള്‍ നടത്തുവാനാഗ്രഹിക്കുന്നവര്‍ കണ്‍വീനര്‍ നവരാത്രി ആഘോഷ കമ്മിറ്റി, ശിവഗിരിമഠം, വര്‍ക്കല എന്ന വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്. വിവരങ്ങള്‍ക്ക്: 9048455332



