Breaking News

ഗീതാ കുമാരി അനുസ്മരണം

ആറ്റിങ്ങല്‍: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, തൊഴിലുറപ്പ് മേറ്റ്, സാമൂഹ്യ പ്രവര്‍ത്തക, സി.പി.ഐ(എം) അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഗീതാ കുമാരിയുടെ ചരമ വാര്‍ഷിക ദിനം വിവിധ പരിപാടികളോടെ സി.പി.ഐ(എം) പുത്തന്‍ നട ബ്രാഞ്ച് കമ്മിറ്റി ആചരിച്ചു. രാവിലെ അമ്മന്‍ കോവിലില്‍ തയ്യാറാക്കിയ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സമ്മേളനവും ചേര്‍ന്നു. അനുസ്മരണ സമ്മേളനം സി.പി.ഐ(എം) ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീണ്‍ ചന്ദ്ര ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാ ബോസ് വിഷ്ണു മോഹന്‍, നിത്യ ബിനു, റഫീഖ ബീവി, സജിത എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *