

വര്‍ക്കല: വര്‍ക്കല എസ്.എന്‍ കോളേജില്‍ കെ.എസ്.യു-എസ്.എഫ്.ഐ സംഘര്‍ഷം. കോളേജ് ക്യാമ്പസിന് വെളിയില്‍വച്ച് എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് അപര്‍ണയെ കെ.എസ്.യു പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞു എന്നതാണ് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ പ്രശ്നം എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷമായി മാറി. കോളേജ് ക്യാമ്പസിന് വെളിയിലുള്ള കടയില്‍ സംഘടിച്ചിരുന്ന കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിക്കാന്‍ എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ വര്‍ക്കല പോലീസ് ഇടപെട്ട് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് വളരെ തന്ത്രപരമായി കെ.എസ്.യു പ്രവര്‍ത്തകരായ അഞ്ചോളം പേരെ പോലീസ് ജീപ്പില്‍ കയറ്റി. എങ്കിലും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇത് തടയാന്‍ ശ്രമിച്ചു.


പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകരും ഇവിടെ ചികിത്സ തേടിയെത്തി. അതോടെ ആശുപത്രിയിലേക്കും സംഘര്‍ഷം നീണ്ടു. ആശുപത്രിയില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരു എസ്.എഫ്.ഐ പ്രവര്ത്തകന് പരിക്കുപറ്റിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മാത്രമല്ല, സി.പി.എം വനിതാ നേതാവ് ബിന്ദു ഹരിദാസ്, എസ്.എഫ്.ഐ നേതാവ് അപര്‍ണ എന്നിവരെ കെ.എസ്.എസ്.യു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി ചൂണ്ടിക്കാട്ടി അവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിലും കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്ന് വര്‍ക്കലയില്‍ സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കെ.എസ്.യുവിന്റെ അക്രമ രാഷ്ട്രീയത്തിനും കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിനും എതിരെയാണ് സി.പി.എം പ്രകടനം നടത്തിയത്. പ്രതിഷേധ പ്രകടനത്തിനൊടുവില്‍ സി.പി.എം പ്രവര്‍ത്തകര്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ കോലം കത്തിച്ചു.


ബലപ്രയോഗത്തിലൂടെ പോലീസ് കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര സ്വദേശിയായ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കെ.എസ്.യു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു തല പൊട്ടിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. വര്‍ക്കല കോളേജ് എക്കണോമിക്സ് ഭാഗം വിദ്യാര്‍ത്ഥിയായ ഹാഷിമിനെ ആക്രമിച്ച സംഭവമായി ബന്ധപ്പെ സംഭവത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് അക്രമത്തില്‍ കലാശിച്ചത്. കെ.എസ്.യു പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്നവര്‍ വര്‍ക്കല കോളേജില്‍ പഠിക്കുന്നവരല്ലെന്നാണ് സൂചന. ഇവരില്‍ നിരവധി കേസുകളിലെ പ്രതികളും ഉണ്ടെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. വര്‍ക്കല കോളേജ് എക്കണോമിക്സ് ഭാഗം വിദ്യാര്‍ത്ഥിയായ ഹാഷിമിനെ കഴിഞ്ഞ ദിവസം ആക്രമിച്ച സംഭവമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു.