

തിരുവനന്തപുരം: റേഷനരി കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ 3 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വെഞ്ഞാറമൂട് സപ്ലൈകോയുടെ എന്‍.എഫ്.എസ്.ഐ സബ് ഡിപ്പോ ഓഫീസറായ അന്‍ഷാദ്, സ്‌റ്റോക് കസ്‌റ്റോഡിയനായ ധര്‍മ്മേന്ദ്രന്‍, റേഷനരി കടത്താന്‍ ഉപയോഗിച്ച വാഹനത്തിന്റെ ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. എഫ്.സി.ഐ മുദ്രയുള്ള 11 ചാക്ക് പച്ചരി, 16 ചാക്ക് പുഴുക്കലരി, സപ്ലൈകോയുടെ മുദ്രയുള്ള 18 ചാക്ക് കുത്തരി എന്നിവയാണ് പിക്കപ് വാഹനത്തില്‍ കടത്താന്‍ ശ്രമിച്ചത്. അരിച്ചാക്കുകള്‍ വാഹനത്തില്‍ കയറ്റിക്കൊണ്ട് പോകുന്നത് ശ്രദ്ധയില്‍പെട്ടതോടെ നാട്ടുകാര്‍ സംഘടിച്ച് വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നു.

