Breaking News

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളവും 2,750 രൂപ അലവന്‍സും ഇന്ന് നല്‍കും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളവും 2,750 രൂപ ഓണം അലവന്‍സും ഇന്ന് നല്‍കും. ജൂലൈ മാസത്തെ ശമ്പളമാണ് ഇന്ന് നല്‍കുന്നത്. തൊഴിലാളി സംഘടനാ നേതാക്കള്‍ കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റുമായി ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഇതോടെ 26-ാം തീയതി മുതല്‍ നടത്താനിരുന്ന സമരം തൊഴിലാളി യൂണിയനുകള്‍ പിന്‍വലിച്ചു. താത്കാലിക ജീവനക്കാര്‍ക്കും സ്വിഫ്റ്റിലെ കരാര്‍ ജീവനക്കാര്‍ക്കും ആയിരം രൂപ വീതം ഉത്സവ ബത്ത നല്‍കാനും തീരുമാനമായി. ശമ്പളം ഗഡുക്കളായി നല്‍കുന്ന രീതി വരും മാസങ്ങളിലും അംഗീകരിക്കാനാകില്ലെന്ന നിലപാട് യൂണിയന്‍ നേതാക്കള്‍ എം.ഡിയെ ധരിപ്പിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *