

ചെറുന്നിയൂര്‍: വര്‍ക്കലയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. ചെറുന്നിയൂര്‍ മേക്കോണം പനവിള വീട്ടില്‍ ഷാജി(55)യുടെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് 4 മണിയോടെ കണ്ടെത്തിയത്. കല്ലുമലക്കുന്ന് റെയില്‍വേ പുറമ്പോക്കില്‍ പത്തടി താഴ്ചയില്‍ കാട്ടുപ്രദേശത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.ഇയാള്‍ സമീപ സ്ഥലത്തുള്ള സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആയി ജോലി നോക്കുകയാണ്. വെള്ളിയാഴ്ച വരെ ഇയാള്‍ ജോലിക്ക് എത്തിയിരുന്നതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. ചെറുന്നിയൂര്‍ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


