Breaking News

സിഗ്നലിൽ നിർത്തിയിട്ട സ്കൂൾ ബസ്സിന് പുറകിൽ കെഎസ്ആർടിസി ബസിടിച്ചു : നിരവധി കുട്ടികൾക്ക് പരിക്ക്

ആറ്റിങ്ങൽ : സിഗ്നലിൽ നിർത്തിയിട്ട സ്കൂൾ ബസ്സിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം. ചൊവാഴ്ച രാവിലെ 8:20നാണ് സംഭവം. ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ ബസ്സിന് പുറകിലാണ് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിച്ചത്. മുപ്പതോളം വിദ്യാർഥികളുമായി സ്കൂളിലേക്ക് പോയ സ്‌കൂൾ ബസ്സിന് പുറകിലാണ് ബസിടിച്ച് അപകടമുണ്ടായത്. ബസിന്റെ പിൻ സീറ്റിൽ ഇരുന്ന 11ഓളം വിദ്യാർഥികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും , ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ആർക്കും ഗുരുതര പരുക്കുകൾ ഇല്ലെ. നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി പരിക്ക് പറ്റി ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ചു. കെഎസ്ആർടിസി ബസിനു ബ്രേക്ക് കിട്ടാത്തതാണ് അപകട കാരണമായി പറയപ്പെടുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *