

മംഗലപുരം: തിരുവനന്തപുരത്ത് മംഗലപുരം പതിനാറാം മൈൽ പൊയ്കപ്പള്ളി പ്രദേശത്ത്, കഞ്ചാവുമായി രണ്ട് യുവാക്കളെ റൂറൽ ഡാൻസാഫ് (District Anti-Narcotics Special Action Force) സംഘവും മംഗലപുരം പോലീസും ചേർന്ന് പിടികൂടി. 1.280 കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
കീഴ്തോന്നക്കൽ വില്ലേജിലെ വേങ്ങോട് ബ്ലോക്ക് നമ്പർ 176-ലെ ‘ഗോകുലം’ വീട്ടിൽ ആദർശ് (27), കുടവൂർ പ്ലാവിള വീട്ടിൽ ശ്രീജിത്ത് (23) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് കടത്താൻ ഇവർ ഉപയോഗിച്ച ഇരുചക്രവാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കേരള-തമിഴ്നാട് അതിർത്തി വഴി കഞ്ചാവ് എത്തിച്ച ഇവർ, മംഗലപുരം, ആറ്റിങ്ങൽ മേഖലകളിലെ സ്കൂൾ-കോളേജ് വിദ്യാർത്ഥി കളെ ലക്ഷ്യംവെച്ചുള്ള വിൽപ്പനക്കായാണ് മയക്കുമരുന്ന് കടത്തി യത് എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം കല്ലമ്പലത്ത് 10 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ നെയ്യാറ്റിൻകര സ്വദേശിയായ അരുൺ പ്രശാന്തിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണ ത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്. അരുൺ നൽകിയ വിവരം പൊലീസ് സംഘത്തിന് പുതിയ കണ്ണികളിലേക്ക് എത്താൻ വഴിതുറ ക്കുകയായിരുന്നു.

നർകോട്ടിക് സെൽ ഡിവൈഎസ്പി കെ. പ്രദീപിന്റെ നേതൃത്വ ത്തിൽ, മംഗലപുരം ഇൻസ്പെക്ടർ ഹേമന്ത്, ഡാൻസാഫ് എസ്ഐമാരായ എഫ്. ഫയാസ്, ബി. ദിലീപ്, രാജീവ്, സിവിൽ പൊലീസ് ഓഫീസർമാരായ ദിനോർ, റിയാസ്, സുനിൽരാജ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് അറസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകിയത്.
ഇവരിൽ നിന്ന് ലഭിക്കുന്ന കൂടുതൽ വിവരങ്ങളുടെ അടിസ്ഥാന ത്തിൽ കഞ്ചാവ് വിതരണ ശൃംഖലയിലെ മറ്റു ബന്ധങ്ങളിലേക്കും പോലിസ് അന്വേഷണം വ്യാപിപ്പിച്ചേക്കും. വിദ്യാർത്ഥികളെയും യുവജനങ്ങളെയും ലക്ഷ്യം വെച്ച് നടക്കുന്ന ഇത്തരത്തിലുള്ള മയക്കുമരുന്ന് വ്യാപനത്തിന് എതിരെ ശക്തമായ നടപടികളുണ്ടാ കുമെന്നുമാണ് പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജൻ (39) നെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് നടപടി.പാളയംകുന്ന് വണ്ടിപ്പുര സ്വദേശിയായ ചരുവിള വീട്ടിൽ മഹേഷ് (18) … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ മകൾ ജിഷ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.ഒക്ടോബർ മാസം 20-നാണ് … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അയിരൂർ ഇലകമൺ തേവാനം നിഷാ … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ അനുമോദിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുമായി ഐ.ടി.ഐയിൽ കോൺവക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഒക്ടോബർ 30-ന് വെള്ളിയാഴ്ച രാവിലെ …

