

വർക്കല: നഗരസഭയിൽ സേവനം അനുഷ്ഠിച്ച മുൻ ജീവനക്കാരും ഇപ്പോൾ ജോലിചെയ്യുന്ന വരും സംഘടിപ്പിച്ച സൗഹൃദ സംഗമം “ഞങ്ങൾ തുടരും 2025” ശ്രദ്ധേയമായി. ഞായറാഴ്ച വർക്കല ജനാർദ്ദനപുരത്ത് നടന്ന സംഗമത്തിൽ വർക്കല നഗരസഭയുടെ ചരിത്രത്തിന്റെ ഭാഗമായ നിരവധി മുൻ ജീവനക്കാരും, വിവിധ വിഭാഗങ്ങളിൽ സേവനം ചെയ്യുന്ന നിലവിലെ ജീവനക്കാരും പങ്കെടുത്തു.

പഴയകാല ഓർമ്മകളെ പുതുക്കുകയും പ്രവർത്തനകാലത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്ത സംഗമത്തിന്റെ ഉദ്ഘാടനം രാവിലെ 10.30 ന് കൊല്ലം ജോയിൻ ഡയറക്ടർ സുബോധ് .എസ് നിർവഹിച്ചു . റിട്ടയർ ചെയ്ത വിവിധ വിഭാഗം ജീവനക്കാർ, സെക്രട്ടറിമാർ, വിവിധ വകുപ്പുകളുടെ മേൽനോട്ട ഉദ്യോഗസ്ഥർ, എന്നിവർ ചടങ്ങിൽ സംസാരിച്ചു. പുതിയ തലമുറയ്ക്കു മാതൃകയായ ഈ സംഗമം സൗഹൃദത്തിന്, സഹകരണത്തിന്, സാമൂഹിക പ്രതിബന്ധതയ്ക്ക് ശക്തി പകരുന്നവയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ ആരംഭിച്ച സംഗമത്തിൽ പരിചയപ്പെടൽ, കലാപരിപാടികൾ, വിവിധങ്ങളായ കളിതമാശകൾ, എന്നിങ്ങനെ വൈകുന്നേരം നാലു മണി വരെ പരിപാടികൾ നീണ്ടുനിന്നു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജൻ (39) നെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് നടപടി.പാളയംകുന്ന് വണ്ടിപ്പുര സ്വദേശിയായ ചരുവിള വീട്ടിൽ മഹേഷ് (18) ആണ് … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ മകൾ ജിഷ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.ഒക്ടോബർ മാസം 20-നാണ് ജിഷയുടെ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അയിരൂർ ഇലകമൺ തേവാനം നിഷാ സദനം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ അനുമോദിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുമായി ഐ.ടി.ഐയിൽ കോൺവക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഒക്ടോബർ 30-ന് വെള്ളിയാഴ്ച രാവിലെ 9 …

