

വര്‍ക്കല: പൊതുജനാരോഗ്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. വര്‍ക്കല ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ 630 എം.എ ഹൈ ഫ്രീക്വന്‍സി ഡിജിറ്റല്‍ എക്‌സ്-റെ യൂണിറ്റിന്റെയും നവീകരിച്ച ഓര്‍ത്തോപീഡിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ചിറ്റയം ഗോപകുമാര്‍. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ സര്‍ക്കാര്‍ സംവിധാനം മാത്രം ഇതിന് പര്യാപ്തമല്ലെന്നും, ഈ മേഖലയില്‍ ശിവഗിരി ഹോസ്പിറ്റല്‍ പോലെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങളെയും യോജിപ്പിച്ചു കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് നടത്തിവരികയാണെന്നും അദ്ദേഹം വിശദീകരിച്ചു.




ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച യോഗത്തില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികള്‍ അധ്യക്ഷത വഹിച്ചു. അഡ്വ.വി.ജോയി എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുത്തു. യു.എ.ഇയിലെ ന്യൂ അലൈന്‍ മെഡിക്കല്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.കെ.സുധാകരന്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ:പി.ചന്ദ്രമോഹന്‍ എന്നിവരെ ഡെപ്യൂട്ടി സ്പീക്കര്‍ ചടങ്ങില്‍ ആദരിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ.റ്റി.റ്റി.പ്രഭാകരന്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.എസ്.കെ.നിഷാദ്, എച്ച്.ഡി.സി അംഗം അനില്‍ തടാലില്‍, നഗരസഭ കൗണ്‍സിലര്‍ ഷീന ഗോവിന്ദ്, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ എസ്.ഷാജി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ ശാരദാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി ഹോസ്പിറ്റല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി സ്വാഗതവും ആര്‍.എം.ഒ ഡോ.കെ ജോഷി കൃതജ്ഞതയും രേഖപ്പെടുത്തി.



