Breaking News

കൊല്ലത്ത് നവജാത ശിശു മരിച്ച സംഭവം: ഡി.എന്‍.എ പരിശോധന നടത്തും

പ്രതീകാത്മക ചിത്രം

കൊല്ലം: കല്ലുവാതുക്കലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ച സംഭവത്തില്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ പോലീസ് തീരുമാനം. പോലീസിന്റെ അന്വേഷണത്തില്‍ കുഞ്ഞിനെ ഉപേക്ഷിച്ചവരെ കുറിച്ച് വ്യക്തമായ സൂചനകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. അതോടെയാണ് സംശയിക്കുന്നവരുടെ ഡി.എന്‍.എ പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചത്. ഇതനുസരിച്ച് പ്രദേശവാസികളായ എട്ട് പേരുടെ ഡിഎന്‍എ പരിശോധന ഉടന്‍ നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഡി.എന്‍.എ പരിശോധനയ്ക്ക് സംശയിക്കപ്പെടുന്നവരുടെ അനുമതി ലഭിക്കേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ അന്വേഷണ സംഘം ഉടന്‍ തുടങ്ങും.
പാരിപ്പള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ മാസം 5നായിരുന്നു കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈ ദിവസം പ്രദേശത്തെ മൊബൈല്‍ ടവര്‍ പരിധിയിലെ ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവം നടന്ന ദിവസം രാത്രി ഫോണില്‍ സംസാരിച്ചവരുടെ പക്കല്‍നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. പ്രദേശത്തെ ആശുപത്രികളും മൂന്ന് കി.മീ ചുറ്റളവിലുള്ള സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധയ്ക്ക് വിധേയമാക്കി.
ഊഴായിക്കോട് ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടുവളപ്പിലെ കരിയിലക്കൂട്ടത്തില്‍നിന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മാത്രമായിരുന്നു പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റാത്ത കുഞ്ഞിന്റെ പ്രായം. കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞ് മരിച്ച സംഭവത്തില്‍ നരഹത്യക്കാണ് പോലീസ് കേസ് രജിസറ്റര്‍ ചെയ്തത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *