

തിരുവനന്തപുരം: അപാകതകള്‍ പരിഹരിച്ച് ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ഉടന്‍ നടപ്പാക്കണമെന്ന് ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുടെ കാറ്റഗറി സംഘടനയായ കേരള ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ (കെ.എല്‍.ഐ.എ). കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരം പത്മ കഫെയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് കെ.എല്‍.ഐ.എ ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. വകുപ്പിലെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ അപാകതകള്‍ പരിഹരിച്ചുകൊണ്ട് എത്രയും വേഗം നടപ്പിലാക്കുക, വെറ്റിനറി സബ് സെന്ററുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, എല്ലാ ക്ഷീര കര്‍ഷകരെയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുക, പാലിന്റെ വില സബ്‌സിഡി നിരക്ക് ഉയര്‍ത്തുക, ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ റേഷനിങ് സമ്പ്രദായം നടപ്പിലാക്കുക, എന്നീ ആവശ്യങ്ങള്‍ ജില്ലാ സമ്മേളനത്തില്‍ ഉന്നയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.



ജില്ലാ പ്രസിഡന്റ് ദിലീപ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി റെജി സ്വാഗതം പറഞ്ഞു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.എസ്.ശ്രീകുമാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരെയും കവയത്രിയും ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടറുമായ റഹീന പേഴുംമൂടിനെയും ബി.വി.എസ്.സി ക്ക് അഡ്മിഷന്‍ കിട്ടിയ ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരെയും ആദരിച്ചു. സംസ്ഥാന ട്രഷറര്‍ രമേശ് കെ.എല്‍.ഐ, ബുള്ളറ്റിന്‍ എഡിറ്റര്‍ നവീന്‍ മഞ്ഞിപ്പുഴ എന്നിവര്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് രതീശന്‍ അരിമല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി സജികുമാര്‍.ജി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ദുനിംസ് റിയാസുദീന്‍, സംസ്ഥാന സെക്രട്ടറി പ്രശാന്ത്, മുന്‍ സംസ്ഥാന പ്രസിഡന്റ് സതീഷ് അല്‍ഫോണ്‍സ്, ജില്ലാ വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, ജില്ലാ ജോയിന്‍ സെക്രട്ടറിമാരായ അരുണ്‍.പി.എസ്, രജനീഷ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വിജയലാല്‍, വിപിന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.


ജില്ലാ സെക്രട്ടറി റെജി സംഘടന റിപ്പോര്‍ട്ടും ട്രഷറര്‍ മിഥുന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം പ്രദീപ് നന്ദി രേഖപ്പെടുത്തി. പുതിയ ഭാരവാഹികളായി ജയ്‌സനെ ജില്ലാ പ്രസിഡന്റായും റെജിയെ ജില്ലാ സെക്രട്ടറിയായയും അനില്‍കുമാര്‍, സജിത എന്നിവരെ ജില്ലാ വൈസ് പ്രസിഡന്റര്‍മാരായും, സൂരജ്, രജനീഷ്, അരുണ്‍ എന്നിവരെ ജില്ലാ ജോയിന്റ് സെക്രട്ടറിമാരായും കിരണ്‍ കുമാറിനെ ജില്ലാ ട്രഷററായും തെരഞ്ഞെടുത്തു.

