

വര്‍ക്കല: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വിഷന്‍ 2025 ഭാഗമായി സംഘടിപ്പിച്ച വര്‍ക്കല നിയോജക മണ്ഡലം ക്യാമ്പ് കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ബി.ജി.പിയുടെ നേതൃത്വത്തിലുള്ള വര്‍ഗ്ഗീയ-ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ട് മുന്നോട്ടുപോകുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കേരളത്തിലുള്‍പ്പെട രാജ്യമൊട്ടാകെയുള്ള ബി.ജെ.പിയുടെ വളര്‍ച്ച ഒരിക്കലും നാം വിലകുറച്ച് കാണരുതെന്ന് അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് നിര്‍ദേശിച്ചു. ശക്തമായ സംഘടനാ സംവിധാനത്തോടുകൂടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ കോ-ലീ-ബി സഖ്യമെന്ന് ആരോപിച്ചിരുന്ന സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ഇന്ന് പരസ്പരധാരണയോടെ പ്രവര്‍ത്തിക്കുന്നുവെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.




സ്വാഗതസംഘം ചെയര്‍മാന്‍ ബി.ധനപാലന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്വാഗതസംഘം ജന.കണ്‍വീനര്‍ കെ.ഷിബു സ്വാഗതം പറഞ്ഞു. ഇടവ പ്രസ്മുക്ക് ഡ്രീംസ് ഹാളില്‍ നടന്ന പരിപാടിയില്‍ അടൂര്‍ പ്രകാശ് എം.പി, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി, മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍, ക്യാമ്പ് ഡയറക്ടര്‍ പി.എം.ബഷീര്‍, വര്‍ക്കല ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.എന്‍.റോയ്, കെ.പി.സി.സി സെക്രട്ടറി ബി.ആര്‍.എം ഷഫീര്‍, നിര്‍വാഹക സമിതി മുന്‍ അംഗം ആനാട് ജയന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി ആഡ്വ.ബി.ഷാലി, മഹിളാ കോണ്‍ഗ്രസ് വര്‍ക്കല ബ്ലോക്ക് പ്രസിഡന്റ് ആര്‍.ബിന്ദു, നാവായിക്കുളം ബ്ലോക്ക് പ്രസിഡന്റ് സി.സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

