

തിരുവനന്തപുരം: നൈപുണ്യവികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സ് സംസ്ഥാനത്തെ നൈപുണ്യ പരിശീലകരുടെ വിപുലമായ വിവരശേഖരണം നടത്തുന്നു. രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്നും തെരഞ്ഞെടുക്കുന്ന പരിശീലകര്‍ക്ക് കെ.എ.എസ്.ഇയുടെ ToT അക്കാദമി വഴി പ്രത്യേക പരിശീലനം നല്കി അംഗീകൃത പരിശീലകര്‍ എന്ന നിലയില്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇത്തരത്തില്‍ വിവിധ മേഖലയിലെ അംഗീകൃത പരിശീലകരുടെ ഡാറ്റാബേസ് തയാറാക്കി ഡയറക്ടറി രൂപീകരിക്കും. അതത് സംസ്ഥാനത്തെ വിവിധ നൈപുണ്യ വികസന ഏജന്‍സികള്‍ക്ക് ലഭ്യമാക്കാനാണ് കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സ് പദ്ധതിയിടുന്നത്.

പരിശീലകര്‍ക്ക് https://form.jotform.com/harshakase/trainer-registration-form അല്ലെങ്കില്‍ http://www.statejobportal.kerala.gov.in/ publicsitejobs/jobfairs ലിങ്ക് ഉപയോഗിച്ച് പ്രാഥമിക രജിസ്ട്രേഷന് പൂര്‍ത്തിയാക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് dsctvm01@gmail.com എന്ന മെയിലിലോ 7012185591 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

