Breaking News

സി-ആപ്റ്റില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ട്രെയിനിംഗ് ഡിവിഷനില്‍ വിവിധ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ ആന്‍ഡ് വെബ്ടെക്നോളജി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ ഗ്രാഫിക് ഡിസൈനിംഗ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നിവയാണ് കോഴ്സുകള്‍.

പട്ടികജാതി, പട്ടികവര്‍ഗം, മറ്റര്‍ഹ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. ഒ.ബി.സി./എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. അപേക്ഷാ ഫോമിന്റെ വില 100 രൂപ. പൂരിപ്പിച്ച അപേക്ഷ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 18ന് മുന്‍പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2347209, 2447328 , http://www.captkerala.com/

Related posts

Leave a Reply

Your email address will not be published. Required fields are marked *