

വര്‍ക്കല: നാടിന് മാതൃകയായി കാര്‍ത്തിക് എന്ന എന്ന കൊച്ചുമിടുക്കന്റെ വലിയ മനസ്സ്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായി വര്‍ക്കല പുത്തന്‍ചന്തയിലെ ‘സ്പ്രിങ് ബഡ്സ്’ സി.ബി.എസ്.ഇ സ്കൂള്‍ വിദ്യാര്‍ത്ഥി കാര്‍ത്തിക്ക് പി.എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ സംഭാവനയ്ക്ക് പത്തരമാറ്റിന്റെ ശോഭ. സൈക്കിള്‍ വാങ്ങാനായി കുടുക്കയില്‍ ഇട്ടു കൂട്ടിയ ചില്ലറത്തുട്ടുകള്‍ സമാനതകളില്ലാത്ത പ്രകൃതിദുരന്തത്തിന്റെ വേദന അകറ്റാനായി തെല്ലും മടിച്ചു നില്‍ക്കാതെ ആവേശത്തോടെ വര്‍ക്കല എം.എല്‍.എ അഡ്വ.വി.ജോയിക്ക് കൈമാറിയ കാഴ്ച ഏറെ ശ്രദ്ധേയമായി.



മാനവികതയും സഹജീവി സ്നേഹവും വിദ്യാര്‍ത്ഥി തലമുറയ്ക്ക് പകര്‍ന്നു നല്കാന് അധ്യാപകര്‍ക്കും പൊതുസമൂഹത്തിനും ഒരുപോലെ ബാധ്യതയുണ്ടെന്ന് അഡ്വ.വി.ജോയി അഭിപ്രായപ്പെട്ടു.
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി കാര്‍ത്തിക്ക് എന്ന കൊച്ചുമിടുക്കന്റെ വലിയ മനസ്സ് കൂട്ടുകാര്‍ക്കും നാടിനും മാതൃകയാകുന്നു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായി വര്‍ക്കല പുത്തന്‍ചന്തയിലെ ‘സ്പ്രിങ് ബഡ്സ്’ സി.ബി.എസ്.ഇ സ്കൂള്‍ വിദ്യാര്‍ത്ഥി കാര്‍ത്തിക്ക് പി.എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ സംഭാവനയ്ക്ക് പത്തരമാറ്റിന്റെ ശോഭ. സൈക്കിള്‍ വാങ്ങാനായി കുടുക്കയില്‍ ഇട്ടു കൂട്ടിയ ചില്ലറത്തുട്ടുകള്‍ സമാനതകളില്ലാത്ത പ്രകൃതിദുരന്തത്തിന്റെ വേദന അകറ്റാനായി തെല്ലും മടിച്ചു നില്‍ക്കാതെ ആവേശത്തോടെ വര്‍ക്കല എം.എല്‍.എ അഡ്വ.വി.ജോയിക്ക് കൈമാറിയ കാഴ്ച ഏറെ ശ്രദ്ധേയമായി.


മാനവികതയും സഹജീവി സ്നേഹവും വിദ്യാര്‍ത്ഥി തലമുറയ്ക്ക് പകര്‍ന്നു നല്കാന് അധ്യാപകര്‍ക്കും പൊതുസമൂഹത്തിനും ഒരുപോലെ ബാധ്യതയുണ്ടെന്ന് അഡ്വ.വി.ജോയി അഭിപ്രായപ്പെട്ടു.
വടശ്ശേരിക്കോണം-ആലുംമൂട്, മാവിള വീട്ടില്‍ ആട്ടോറിക്ഷാ ഡ്രൈവറും ഇലക്ട്രീഷ്യനുമായ പി.എസ്.പ്രസീഷിന്റെയും യു.ജെ ആശയുടെയും ഏക മകനാണ് കാര്‍ത്തിക്ക് എന്ന ഈ കൊച്ചുമിടുക്കന്. സാഹിത്യകാരനും, കലാ സാഹിത്യ പ്രവര്‍ത്തക ക്ഷേമസമിതി സംസ്ഥാന ഭാരവാഹിയുമായ അപ്പൂപ്പന് വടശ്ശേരിക്കോണം പ്രസന്നനും, കുടുംബശ്രീ, അയല്‍ക്കൂട്ടം അംഗമായ അമ്മൂമ്മ ആര്.സ്വര്‍ണ്ണമ്മയും ചെറുമകനായ കാര്‍ത്തിക്കിന് പ്രോത്സാഹനമായി നല്കിയ നോട്ടുമാലയും ഈ കൊച്ചു മിടുക്കന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി എം.എല്‍.എയ്ക്ക് കൈമാറി.


പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഒരുപോലെ മികവ് പ്രകടിപ്പിക്കുന്ന കാര്‍ത്തിക്ക് നാണയ ശേഖരണം, ചിത്രകല, കരാട്ടെ എന്നിവയില്‍ മികവ് തെളിയിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന വര്‍ദ്ധിച്ച പിന്തുണയ്ക്ക് അധ്യാപകരോടും, വീട്ടുകാരോടും,കൂട്ടുകാരോടും ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് കാര്‍ത്തിക്ക് പറഞ്ഞു. സി.പി.എം ചെമ്മരുതി എല്‍.സി അംഗം രാകേഷ് ബാബു, നവകേരളം കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് അഡ്വ.മുബാറക്ക് റാവുത്തര്‍ എന്നിവര്‍ കാര്‍ത്തികിന്റെ വസതിയിലെത്തി ഓണസമ്മാനം കൈമാറി.

