

ആറ്റിങ്ങൽ : നഗരസഭയിൽ മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ഇതുവരെ ആർജിച്ച നേട്ടങ്ങളു ടെ പ്രഖ്യാപനം നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി നടത്തി. 100% ഹരിത വിദ്യാലയങ്ങൾ, 50% ഹരിത ഓഫീസുകൾ, 10% ഹരിത അയൽക്കൂട്ടങ്ങൾ എന്നിവയുടെ പ്രഖ്യാപനമാണ് നടന്നത്. വൈസ് ചെയർമാൻ തുളസീധരൻ പിള്ള അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ രമ്യ സുധീർ, ഷീജ, കൗൺസിലർ മാർ, നഗരസഭ സെക്രട്ടറി അരുൺ കെ. എസ്, ക്ലീൻസിറ്റി മാനേജർ രാംകുമാർ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, ഹരിതകേരളം മിഷൻ ആർ . പി സിന്ധു സുനിൽ, സി ഡി എസ് ചെയർപേഴ്സൺ റീജ എന്നിവർ പങ്കെടുത്തു.





