Breaking News

വർക്കലയിൽ തിരയിൽപ്പെട്ട് മുങ്ങിത്താഴ്ന്ന അമ്മയും മകളും ജീവിതത്തിലേക്ക് തിരികെ

തിരയിൽപെട്ട അമ്മയെയും മകളെയും രക്ഷപെടുത്തുന്ന ലൈഫ് ഗാർഡ്

വർക്കല: തിരയിൽപ്പെട്ട് മുങ്ങിത്താഴ്ന്ന അമ്മയും മകളും ജീവിത ത്തിലേക്ക് തിരികെ. വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടു കൂടി ഓടയം ബീച്ചിലായിരുന്നു സംഭവം.

തമിഴ്നാട് ഡിണ്ടുകലിൽ നിന്നും എത്തിയ വിനോദസഞ്ചാരകളിൽ ഉൾപ്പെട്ട 28 വയസ്സുള്ള യുവതിയും അമ്മയുമാണ് കടലിലെ കയത്തിൽപ്പെട്ടത്. മുങ്ങിത്താഴുന്ന മകളെ രക്ഷപ്പെടുത്താനായി കൂടെ ഇറങ്ങിയതായിരുന്നു അമ്മ . തുടർന്ന് അമ്മയും മുങ്ങിത്താഴുകയായിരുന്നു. രണ്ടുപേർ കടലിൽ മുങ്ങിത്താഴുന്നത് കണ്ട് തിരുവമ്പാടി ബീച്ചിലെ ലൈഫ് ഗാർഡുകൾ ഓടിയെത്തി തിരയിൽ പെട്ടവരെ രക്ഷപെടുത്തി. ലൈഫ് ഗാർഡുകളായ പ്രശാന്ത് , മുഹ്സിൻ എന്നിവരാണ് അമ്മയെയും മകളെയും കരയ്ക്കെത്തിച്ചത്.

ഇരുവരും പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടുകയായിരുന്നു. ലൈഫ് ഗാർഡുകളുടെ സേവനമില്ലാത്ത സ്ഥലമാണ് ഓടയം ബീച്ച്. ഇവിടെ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഇതേ സ്ഥലത്ത് തന്നെ മൂന്നിലധികം വിനോദസഞ്ചാരികൾ തിരയിൽപ്പെട്ട് മരിച്ചിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *