

ചിറയിന്‍കീഴ്: ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് ഏര്‍പ്പെടുത്തിയ ശുചിത്വ പുരസ്കാരം 2024 കല്ലിന്‍മൂട് അങ്കണവാടിക്ക്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 171 അങ്കണവാടികളില്‍ നിന്നാണ് മികച്ചതായി കല്ലിന്‍മൂട് അങ്കണവാടിയെ തിരഞ്ഞെടുത്തത്. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ അടിസ്ഥാന സൗകര്യങ്ങളും അങ്കണവാടി പ്രവര്‍ത്തനങ്ങളും മാതൃകാപരമായാണ് അങ്കണവാടിയില്‍ നടക്കുന്നത്. വാര്‍ഡ് സമിതിയും , സന്നദ്ധ സംഘടനകളും നാട്ടുകാരും ചേര്‍ന്ന് ഒട്ടനവധി പരിഷ്കാരങ്ങളാണ് അങ്കണവാടിയില്‍ കൊണ്ടുവന്നിട്ടുള്ളത്. ഇന്ന് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ വച്ച് അങ്കണവാടി പ്രവര്‍ത്തകര്‍ പുരസ്കാരം ഏറ്റുവാങ്ങി.





