Breaking News

ആറ്റിങ്ങല്‍ നഗരത്തില്‍ മാലിന്യങ്ങള്‍ തള്ളി: സ്ഥാപനങ്ങള്‍ക്ക് പിഴയിട്ട് നഗരസഭ

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരത്തില്‍ മാലിന്യങ്ങള്‍ തള്ളിയ സ്ഥാപനങ്ങള്‍ക്ക് നഗരസഭ പിഴയിട്ടു. പൊതുസ്ഥലത്ത് മലിനജലം ഒഴുക്കി വിട്ടതിന് മൂന്നുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ശരവണഭവന്‍ ഹോട്ടലിന് 20,000 രൂപയും, ആറ്റിങ്ങല്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളേജ് റോഡില്‍ മാലിന്യം നിക്ഷേപിച്ചതിന് കിഴക്കേ നാലുമുക്കില്‍ പ്രവര്‍ത്തിക്കുന്ന മാഗ്‌നസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന് 10,000 രൂപയുമാണ് നഗരസഭ ആരോഗ്യ വിഭാഗം പിഴയിട്ടത്. ശരവണ ഭവന്‍ ഹോട്ടലില്‍ നിന്ന് ഡ്രൈനേജ് മാലിന്യം ഓടയിലേക്ക് ഒഴുകുന്നു എന്ന് ആരോപിച്ച് കര്‍ഷക കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. നഗരസഭയ്ക്ക് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നഗരസഭ ഉദ്യോഗസ്ഥര്‍ എത്തി നടത്തിയ പരിശോധനയില്‍ ഡ്രൈനേജ് മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തുകയും ഹോട്ടലിന് ഇരുപതിനായിരം രൂപ പിഴയിടുകയുമായിരുന്നു

Related posts

Leave a Reply

Your email address will not be published. Required fields are marked *