Breaking News

വർക്കല ടൂറിസം മേഖലയിൽ റോഡുകൾ വെള്ളക്കെട്ടിൽ: വെള്ളത്തിൽ കിടന്നു പ്രതിഷേധം

വർക്കല: പ്രധാന ടൂറിസം മേഖലയായ വർക്കല തിരുവമ്പാടി ബീച്ചിലേക്കുള്ള എല്ലാ ചെറു ഇടറോഡുകളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് നിത്യകാഴ്ചയാണ്. ഇതിന് ശാശ്വത പരിഹാരം കാണണം എന്നുള്ള ജനങ്ങളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട് എന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സമരപരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡണ്ട് സജി വേളിക്കാട് ആരോപിച്ചു

ഇതിനാവശ്യമായ പരിഹാര നടപടികൾ എത്രയും പെട്ടെന്ന് നഗരസഭയുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബദൻഷാ, ദത്ത്, പുത്തൻവീട് ഉണ്ണി, ബഷീർ, കൃഷ്ണകുമാർ, ഷിജി, രാഗശ്രീ, സജീവ്, അഷ്‌റഖ്, വിഷ്ണു ,അനിൽകുമാർ എന്നിവർ സമര പരിപാടിക്ക് നേതൃത്വം നൽകി.

കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പരിപാടിക്കിടയിൽ പ്രദേശവാസിയായ ശിഹാബുദ്ദീൻ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വെള്ളത്തിൽ കിടന്ന് പ്രതിഷേധിച്ചത് കാഴ്ചക്കാരിൽ വ്യത്യസ്ത അനുഭവം ഉളവാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *