

ചിറയിന്‍കീഴ്: ഓണത്തിന് പൂവിളിയുണര്‍ത്താന്‍ പൂ കൃഷി വിളവെടുപ്പ് നടത്തി ചിറയിന്‍കീഴ് അഴൂര്‍ പഞ്ചായത്ത്. പൂവനി എന്ന പേരിലാണ് പൂക്കള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി പൂ കൃഷി ആരംഭിച്ചത്. വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആര്‍.അനില്‍കുമാര്‍ നിര്‍വഹിച്ചു. ഓണക്കാലത്തേക്ക് ആവശ്യമായ പൂക്കള്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ കേരള സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും തുക ചെലവിട്ടാണ് 250 സെന്റ് സ്ഥലത്ത് പൊന്നോണം, തണല്‍, ധനൂഷ്, സുരഭി, ജെ.എല്‍.ജി തുടങ്ങിയ കുടുംബശ്രീ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ചെണ്ടുമല്ലി പൂ കൃഷി നടത്തിയത്.




പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എസ്.കവിത, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍.അംബിക, മെമ്പര്‍മാരായ അനില്‍കുമാര്‍ നാഗര്‍നട, ലതിക മണിരാജന്‍, എസ്.വി.അനിലാല്‍, ബി.ഷീജ, ഷീബാരാജ്, കെ.ഓമന, നെസിയ സുധീര്‍, കൃഷി ഓഫീസര്‍ സോണിയ, അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാര്‍ ഷിനി സോണി, ഹരിത മിഷന്‍.ആര്‍.പി അഞ്ജു, കുടുംബശ്രീ ഗ്രൂപ്പ് ഭാരവാഹികളായ സലീന, സന്ധ്യ, വിപിന കുമാരി, മോളി തുടങ്ങിയവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.


