Breaking News

മണിപ്പൂര്‍ കലാപം ഗോത്രങ്ങള്‍ തമ്മിലല്ല; ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമെന്ന് ജോസഫ് പാംപ്ലാനി

കണ്ണൂര്‍: മണിപ്പൂര്‍ കലാപം ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ലെന്നും ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാനുള്ള ബോധപൂര്‍വ്വമായ നീക്കമെന്നും തലശേരി അതിരൂപതാ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ശക്തമായ വിമര്‍ശനമാണ് മണിപ്പൂര്‍ വിഷയത്തില്‍ ജോസഫ് പാംപ്ലാനി കേന്ദ്രത്തിനെതിരെ ഉയര്‍ത്തിയത്. മണിപ്പൂര്‍ വിഷയത്തില്‍ കേരളത്തിലെ രാഷ്ട്രീയക്കാരുടെ ഇടപെടലുകളില്‍ തൃപ്തിയില്ലെന്നും അവരുടെ നിലപാടുകളില്‍ ആത്മാര്‍ത്ഥതയില്ലെന്നും അദ്ദേഹം ആരോപിച്ചു.

മണിപ്പൂരില്‍ സൈന്യം പോലും നിസ്സഹായരായി നില്‍ക്കുന്നു. പട്ടാളത്തെ നിയന്ത്രിക്കുന്നവരുടെ മനസ്സ് പീഡിപ്പിക്കുന്നവര്‍ക്കൊപ്പമാണ്. ത്രിവര്‍ണ പാതകയിലെ നിറങ്ങള്‍ വൈവിധ്യങ്ങളെ സൂചിപ്പിക്കുന്നു, എന്നാല്‍ എല്ലാ നിറങ്ങളെയും ഏകീകരിക്കാനാണ് ശ്രമം നടക്കുന്നത്. അതിനെ ദേശീയ ബോധം എന്നല്ല, വര്‍ഗീയ വാദം എന്നാണ് പറയേണ്ടത്-ജോസഫ് പാംപ്ലാനി വ്യക്തമാക്കി. ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ 100 ദിവസത്തിലധികമായി ഓഫായിക്കിടക്കുന്നുവെന്നും ജോസഫ് പാംപ്ലാനി പരിഹസിച്ചു.

സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ യഥേഷ്ടം കള്ളൊഴുക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെയും പാംപ്ലാനി പ്രതികരിടച്ചു. സാമ്പത്തിക നേട്ടത്തിന് വേണ്ടി മാത്രമാണ് ഇതെല്ലാം നടത്തുന്നത്. പുതിയ മദ്യനയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. കണ്ണൂര്‍ ചെമ്പേരിയില്‍ കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപതാ കമ്മിറ്റി നടത്തിയ മണിപ്പുര്‍ ഐക്യദാര്‍ഢ്യ പരിപാടിയിലായിരുന്നു പരാമര്‍ശം.

Related posts

Leave a Reply

Your email address will not be published. Required fields are marked *