Breaking News

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സ്വാതന്ത്ര്യദിനാഘോഷം

ചിറയിൻകീഴ്: ഭാരതം സ്വതന്ത്രമായതിന്റെ 77-ാം വാർഷികം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ ങ്ങളായ പരിപാടികളോടുകൂടി ആഘോഷിച്ചു. ആഘോഷ പരിപാടിയുടെ മുന്നോടിയായി ഭാരത സ്വാതന്ത്ര്യ സമര ചരിത്ര നാളുകളെ ഓർമ്മപ്പെടുത്തി ദേശഭക്തിഗാന ആലാപന മത്സരം, “സ്വാതന്ത്ര്യസമര ചരിത്ര നാൾവഴികളിലൂടെ” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ എന്നിവ സംഘടിപ്പിച്ചു.

കൂടാതെ ബ്ലോക്കിന്റെ പരിധി യിൽ വരുന്ന ഹൈസ്ക്കൂൾ വിഭാഗത്തിൽ 100% വിജയം നേടിയ സ്കൂളുകളെയും ഹയർ സെക്കന്ററി വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനത്തിന് അർഹമായ സ്കൂളുകളെയും ആദരിച്ചു. 2022-2023 വർഷത്തെ ഗെയിം ഫെസ്റ്റ് വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി എംഎൽഎ വി ശശി ഉദ്ഘാടനം ചെയ്തു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ.പി.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ് സ്വാഗതം ആശംസിച്ചു.

സ്റ്റാൻന്റിംഗ് കമ്മിറ്റി അംഗങ്ങളായ പി മണികണ്ഠൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. സുഭാഷ്, ആറ്റിങ്ങൽ ഗവൺമെൻറ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ പ്രദീപ് കുമാർ. കെ, ബ്ലോക്ക് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലെനിൻ. എൽ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *