

വര്‍ക്കല: ജോയിന്റ് കൗണ്‍സില്‍ വര്‍ക്കല മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സര്‍വീസ് സംരക്ഷണ ദിനം ആചരിച്ചു. ജോയിന്റ് കൗണ്‍സില്‍ സ്ഥാപക നേതാവ് ഇ.ജെ.ഫ്രാന്‍സിസിന്റെ സ്മരണാര്‍ത്ഥമാണ് സിവില്‍ സര്‍വീസ് സംരക്ഷണ ദിനം ആചരിച്ചത്. സിവില്‍ സ്റ്റേഷനില്‍ നടന്ന ഇ.ജെ.ഫ്രാന്‍സിസ് ദിനാചരണം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അരുണ്‍ജിത്ത്.എ.ആര്‍ അധ്യക്ഷത വഹിച്ചു. നോര്‍ത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വൈ.സുല്‍ഫീക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജോയിന്റ് കൗണ്‍സില്‍ നോര്‍ത്ത് ജില്ലാ കമ്മിറ്റി അംഗങ്ങളായ മനോജ്കുമാര്‍, സുരേഷ്.ജെ, മേഖലാ സെക്രട്ടറി കൃഷ്ണകുമാര്‍.ടി.ജെ, ജില്ലാ വനിത കമ്മിറ്റി പ്രസിഡന്റ് റാണി.പി.എസ്, മേഖലാ വനിതാ കമ്മറ്റി പ്രസിഡന്റ് ഉഷാകുമാരി.എസ് എന്നിവര്‍ സംസാരിച്ചു.






