

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ ഊരൂപൊയ്ക വലിയവിള വീട്ടില്‍ ബിനു-സജിത ദമ്പതികളുടെ മൂത്ത മകളായ സംഗീത (14) യാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ്റിങ്ങല്‍ അവനവഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരണപ്പെട്ട സംഗീത. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയായിരുന്നു സംഭവം. മരണകാരണം വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടക്കും. സംഗീതയുടെ മരണത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് ആറ്റിങ്ങല്‍ പോലീസ് അറിയിച്ചു.






