Breaking News

പിണറായിയെ പുകഴ്ത്തി, പിന്‍വാങ്ങി ഇ.പി.ജയരാജന്‍

ഇ.പി.ജയരാജന്‍

കണ്ണൂര്‍: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങി മന്ത്രി ഇ.പി.ജയരാജന്‍. പാര്‍ട്ടി ആവശ്യപ്പെട്ടാലും തന്റെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും പാര്‍ട്ടിയെ തന്റെ നിലപാട് ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജന്റെ തുറന്നുപറച്ചില്‍.
‘ഈ കാണുന്ന പോലെയല്ല. എനിക്ക് പ്രായമായി. രോഗം വന്നു. ഇപ്പോഴത്തെ പോലെ തിരഞ്ഞെടുപ്പുകളിലും ജനസേവന പ്രവര്‍ത്തനങ്ങളിലും ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള ആരോഗ്യപരമായ സാധ്യതകള്‍ കുറഞ്ഞ് വരുന്നു’ ജയരാജന്‍ പറഞ്ഞു.
ഇനി താന്‍ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല. അതിന് ആഗ്രഹിക്കുന്നില്ല. രണ്ടു ടേം അവസാനിച്ചവര്‍ മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. തന്റെ ടേം കഴിഞ്ഞു. ക്ഷീണതനായ പ്രായമാണ് തന്റേതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങുമ്പോള്‍ തനിക്ക് പിണറായിയെ പോലെയാവാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘പിണറായി വിജയന്‍ പ്രത്യേക ശക്തിയും ഊര്‍ജവും കഴിവുമുള്ള മഹാമനുഷ്യനാണ്. അദ്ദേഹത്തിന്റെ അടുത്തെത്താന്‍ സാധിച്ചെങ്കില്‍ ഞാന്‍ മഹാപുണ്യവാനായി തീരും. അദ്ദേഹം ആകാന്‍ കഴിയുന്നില്ല എന്നതാണ് എന്റെ ദുഃഖം. ഏത് കാര്യത്തെ കുറിച്ചും പിണറായിക്ക് നിരീക്ഷണമുണ്ട്. നിശ്ചയദാര്‍ഢ്യമുണ്ട്’ ഇതായിരുന്നു പിണറായിയെ കുറിച്ച് ജയരാജന്റെ നിരീക്ഷണം.

Related posts

Leave a Reply

Your email address will not be published. Required fields are marked *