Breaking News

നീന്തല്‍ പരിശീലനത്തിനിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടില്‍ നീന്തല്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. കോലിയക്കോട് കുന്നിട സ്വദേശികളായ ബിനു-താരാദാസ് ദമ്പതികളുടെ മകള്‍ ദ്രുപിത(14)യാണ് മരിച്ചത്. പിരപ്പന്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുള്ളത്തില്‍ നീന്തല്‍ പരിശീലനത്തിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ദ്രുപിത കരയ്ക്ക് കയറിയെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ തൈക്കാട് സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇന്നലെ വൈകിട്ട് ആറേമുക്കാലോടെയായിരുന്നു സംഭവം. പോത്തന്‍കോട് എല്‍.വി.എച്ച്.എസിലെ വിദ്യാര്‍ത്ഥിയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *