Breaking News

മാസപ്പടി വിവാദത്തില്‍ വി.ഡി.സതീശനെ വെല്ലുവിളിച്ച് ജെയ്ക്ക്.സി.തോമസ്

പുതുപ്പള്ളി: മാസപ്പടി വിവാദത്തില്‍ വി.ഡി.സതീശനെ വെല്ലുവിളിച്ച് ജെയ്ക്ക്.സി.തോമസ്. അന്വേഷണം അവശ്യപ്പെട്ട് ഇ.ഡിക്ക് വിഡി സതീശന്‍ കത്ത് അയക്കട്ടെ എന്നായിരുന്നു ജെയ്ക്കിന്റെ വെല്ലുവിളി. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അര ലക്ഷം കടക്കുമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കും ജെയ്ക് മറുപടി നല്‍കി. 2021 ലെ തെരഞ്ഞെടുപ്പിന്റെ കണക്കുകള്‍ ചരിത്രത്തിലുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയാണ് ചെന്നിത്തലയുടെ പ്രസ്താവനയോട് ജെയ്ക് പ്രതികരിച്ചത്.

പിണറായി വീരസ്യം പറയാറില്ലെന്നും വികസനം പറയുന്നത് എങ്ങനെ വീരസ്യം പറയലാകുമെന്നും ജെയ്ക്ക് എ.കെ.ആന്റണിയുടെ ആരോപണത്തിന് മറുപടിയായി പറഞ്ഞു. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി.ജെ.പിക്കുവേണ്ടി വോട്ട് ചോദിക്കുന്നതിനെയും ജെയ്ക് പരിഹസിച്ചു. തെരഞ്ഞെടുപ്പില്‍ വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കാനില്ലെന്നും പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തന്നെ നാലാം കിടക്കാരനെന്ന് വിളിച്ചെന്നും ഭാര്യ ഗീതുവിനെതിരായ സൈബര്‍ ആക്രമണം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണെന്നും ജെയ്ക്ക് ആരോപിച്ചു. പുതുപ്പള്ളിയിലെ ജനങ്ങള്‍ ഇതിനു മറുപടി നല്‍കുമെന്നും ജെയ്ക്ക് സി തോമസ് കൂട്ടിചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *