Breaking News

സ്വന്തം പിടിപ്പുകേടിന് കേന്ദ്രത്തെ പഴിക്കരുത്; ക്യാപ്‌സൂള്‍ കയ്യിലിരിക്കട്ടെ: വി.മുരളീധരന്‍

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടിന് കേന്ദ്രത്തെ പഴിക്കരുതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കര്‍ഷകര്‍ക്ക് നെല്ലിന്റെ വില നല്‍കാനാവാത്തത് കേന്ദ്ര വിഹിതം കിട്ടാത്തതുകൊണ്ടാണെന്ന കൃഷിമന്ത്രിയുടെ വിശദീകരണത്തിന് മറുപടി നല്‍കുകയായിരുന്നു വി.മുരളീധരന്‍. ക്യാപ്‌സൂള്‍ കയ്യിലിരിക്കട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.

കേന്ദ്ര വിഹിതം കിട്ടാത്തതുകൊണ്ട് കര്‍ഷകര്‍ക്ക് നെല്ലിന്റെ വില കൊടുക്കാന്‍ സാധിക്കുന്നില്ലായെങ്കില്‍ തന്റെ വാദത്തിനു നിരക്കുന്ന തെളിവുകള്‍ കൃഷിമന്ത്രി പി.പ്രസാദ് പുറത്തുവിടണമെന്ന് വി.മുരളീധരന്‍ ആവശ്യപ്പെട്ടു. എല്ലാ പ്രതിസന്ധികള്‍ക്കും കേന്ദ്രത്തെ കുറ്റംപറയുന്ന രീതി സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണം-അദ്ദേഹം പറഞ്ഞു. ചട്ടങ്ങള്‍ പാലിച്ച് സംസ്ഥാനത്തിനു അര്‍ഹതപ്പെട്ട തുക പൂര്‍ണമായും നല്‍കിയിട്ടുണ്ടെന്നും കണക്കുകള്‍ നിരത്തി മന്ത്രി വിശദീകരിച്ചു.

ആരോഗ്യമേഖലയ്ക്കുള്ള ഗ്രാന്റ് ഇനത്തില്‍ 202122 സാമ്പത്തിക വര്‍ഷത്തില്‍ 521.43 കോടി നല്‍കി, 202223 ല്‍ 421.81 കോടി നല്‍കി. അനുവദിച്ച തുക 50 ശതമാനത്തിനു മേല്‍ ചെലവഴിക്കണം എന്ന മാനദണ്ഡം പാലിക്കാത്തതു കൊണ്ടാണ് ഇനി കിട്ടാനുള്ളത് നല്‍കാത്തത്. മില്യന്‍ പ്ലസ് സിറ്റീസ് ഗ്രാന്റ് ഇനത്തില്‍ 202122ല്‍ 256 കോടി നല്‍കി. 202223ല്‍ അനുവദിക്കപ്പെട്ട 265 കോടിയില്‍ 213.4 കോടി നല്‍കി. ധനകാര്യ കമ്മിഷന്‍ അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ കടമെടുപ്പ് ഈ കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷവും അനുവദിച്ചു-വി.മുരളീധരന്‍ വ്യക്തമാക്കി.

നെല്‍ കര്‍ഷകര്‍ക്കു സംഭരണത്തുക നല്‍കാനാകാത്തത് കേന്ദ്രസഹായം ലഭ്യമാകാത്തതു കൊണ്ടാണെന്ന കൃഷിമന്ത്രിയുടെ വിശദീകരണത്തിനു കേന്ദ്രമന്ത്രി വി.മുരളീധരന്റെ മറുപടി. നെല്ലിന്റെ കണക്ക് കൊടുത്തിട്ടും കുടിശിക കിട്ടാനുണ്ട് എന്ന വാദത്തിനു നിരക്കുന്ന തെളിവുകള്‍ പി.പ്രസാദ് പുറത്തു വിടണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. ഓണക്കിറ്റ് മുതല്‍ നെല്ലുവില വരെ എന്തിനുമേതിനും കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാന്‍ നോക്കരുതെന്നും കേന്ദ്രമന്ത്രി കോട്ടയത്ത് പറഞ്ഞു. കേരളത്തിന് അര്‍ഹതപ്പെട്ട നയാപ്പൈസ പോലും കേന്ദ്രം പിടിച്ചുവയ്ക്കാറില്ല. ചട്ടങ്ങള്‍ പാലിച്ച് സംസ്ഥാനത്തിനു അര്‍ഹതപ്പെട്ട തുക പൂര്‍ണമായും നല്‍കിയിട്ടുണ്ടെന്നും കണക്കുകള്‍ നിരത്തി വി.മുരളീധരന്‍ വിശദീകരിച്ചു.

വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മൂലധനനിക്ഷേപം 2023-24ല്‍ 1,925 കോടി അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ലഭിച്ച തുക പൂര്‍ണമായി പ്രയോജനപ്പെടുത്താത്തിനാല്‍ ഇതു നല്‍കിയിട്ടില്ല. 2021-22, 2022-23 വര്‍ഷത്തെ ധനക്കമ്മി ഗ്രാന്റുകള്‍ പൂര്‍ണമായി നല്‍കി. 2023-24 ലെ ഗ്രാന്റ് പ്രതിമാസ ഇന്‍സ്റ്റാള്‍മെന്റുകള്‍ ആയി നല്‍കി വരികയാണ്. ഒരു വശത്ത് പ്രതിസന്ധി പറയുന്നവരാണ് മറുവശത്ത് ഹെലികോപ്റ്ററിന് ലക്ഷങ്ങള്‍ പൊടിക്കുന്നതെന്നും വി.മുരളീധരന്‍ കുറ്റപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *