Breaking News

അടുത്തത് ഒരു രാജ്യം, ഒരു പാര്‍ട്ടി എന്നായിരിക്കും: തേജസ്വി യാദവ്

തേജസ്വി യാദവ്

ന്യൂഡല്‍ഹി: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംവിധാനത്തെ തള്ളി ബിഹാര്‍ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവുമായ തേജസ്വി യാദവ്. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംവിധാനത്തിലൂടെ രാജ്യത്തിന്റെ നിയന്ത്രണം തങ്ങളിലേക്ക് മാത്രമായി ഒതുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് തേജസ്വി യാദവ് കുറ്റപ്പെടുത്തി. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ കഴിഞ്ഞാല്‍ ‘ഒരു രാജ്യം, ഒരു പാര്‍ട്ടി’ എന്നയാരിക്കും ബി.ജെ.പിയുടെ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ആദ്യം നടപ്പാക്കേണ്ടത് സാമ്പത്തിക നീതിയാണെന്ന് ചൂണ്ടിക്കാട്ടിയ തേജസ്വി യാദവ് ബി.ജെ.പിക്കെതിരെ കടുത്ത പ്രതികരണമാണ് നടത്തിയത്. ”ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്നതിനു മുന്‍പ്, ഒരു രാജ്യം, ഒരു വരുമാന നയം’ എന്നൊരു സംവിധാനം ഉണ്ടാക്കണം. ആദ്യം, സാമ്പത്തിക നീതി നടപ്പാക്കുക. ബിജെപി രാജ്യത്തിന്റെ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നു. ഇതുകഴിഞ്ഞ് ‘ഒരു രാജ്യം, ഒരു നേതാവ്’, ‘ഒരു രാജ്യം, ഒരു പാര്‍ട്ടി’ എന്നൊക്കെ അവര്‍ പറയും. ഏതു വഴിയിലൂടെയാണ് അവര്‍ പോകുന്നത്? ‘ഒരു രാജ്യം, ഒരു മതം’ തുടങ്ങി ഇവയെല്ലാം അനാവശ്യ ചര്‍ച്ചകളാണ്” തേജസ്വി യാദവ് വിശദീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *